മില്ലുങ്കൽ ടൂറിസം ഡി.പി.ആർ. തയ്യാറാക്കാൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

 

മില്ലുങ്കൽ ടൂറിസം ഡി.പി.ആർ. തയ്യാറാക്കാൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ മില്ലുങ്കൽ ടൂറിസം അടുത്ത പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഡി.പി.ആർ തയ്യാറാക്കുന്നതിനായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ അജീഷ് കുമാർ, ടൂറിസം വകുപ്പ് ഇൻഫർമേഷൻ ആ ഫീസർ സുനിത, കുമാർ ഗ്രൂപ്പ് ടോട്ടൽ ഡിസൈനേഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് സി.പി.ആർ. തയ്യാറാകുന്നതിന് മില്ലുങ്കൽ എത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി.രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം സി.ആർ.ദിലീപ് കുമാർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.കെ.സുരേന്ദ്രൻ, ലീലാ ഗോപാലൻ, മെമ്പർമാരായ എം.എസ്.ഹമീദ് കുട്ടി, സലിം അലി, ഓവർസിയർ രേഷ്മ, ദിവ്യ എന്നിവർ സംബന്ധിച്ചു.