
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുടെ ഭാഗമായി, ഓണക്കാലത്ത് പൂക്കൾക്ക് ഉണ്ടാകുന്ന അമിത വിലക്കയറ്റം നിയന്ത്രിക്കുന്നതിനും പ്രാദേശിക പൂക്കളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ബന്തി (ജമന്തി) തൈകളുടെ സൗജന്യ വിതരണം ആരംഭിച്ചു.
10 സെന്റ് സ്ഥലത്ത് ബന്തി കൃഷി ചെയ്യുവാൻ താൽപര്യമുള്ള കർഷകർക്കായാണ് തൈകൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ. ജി. രഞ്ജിത്ത് നിർവഹിച്ചു വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ സുരേന്ദ്രൻ അധ്യക്ഷനായി. കൃഷി ഓഫീസർ ജോഷി പോൾ സ്വാഗതം പറഞ്ഞു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീല ഗോപാലൻ, മെമ്പർമാരയ കെ ജി. രാജീവ്, സലിം അലി, എൻ സി.വേണു, ഷഹനാ അൽത്താഫ്, ശ്രീരാജ് കെ ആർ എന്നിവർ സംസാരിച്ചു