
ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ സമഗ്ര വികസനമാവശ്യപ്പെട്ട്, വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം സ്ഥലം എം.എൽ.എയും മന്ത്രിയുമായ അനൂപ് ജേക്കബിന് നൽകി. .ആമ്പല്ലൂർ വില്ലേജ് ആഫീസ് സ്മാർട്ട് വില്ലേജാഫീസിക്കുക, കുലയറ്റിക്കര ,കീച്ചേരി വില്ലേജ് ആഫീസുകൾ പ്രവർത്തനമാരംഭിക്കുക, പ്രധാന റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുക, കീച്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള ഡോക്ടർമാരേയും ജീവനക്കാരേയും നിയമിച്ച് 24 മണിക്കൂർ സേവനം ഉറപ്പാക്കുക, , പഞ്ചായത്ത് കളിക്കളം നവീകരിക്കുക, തീരദേശ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കുക. മില്ലുങ്കൽ ടൂറിസം പദ്ധതി രണ്ടാം ഘട്ടം ആരംഭിക്കുക, ആമ്പല്ലൂർ ഇലക്ട്രോണിക് പാർക്ക് നടപ്പാക്കുക, ജലജീവൻ മിഷൻ പദ്ധതി പൂർത്തിയാക്കുക, തോട്ടറ പുഞ്ച നവീകരണ പ്രവർത്തനങ്ങൾ, തുടങ്ങിയ പ്രധാന ആവശ്യങ്ങളടങ്ങിയ നിവേദനമാണ് യു.ഡി.എഫ് ജനപ്രതിനിധികളായ സി.ആർ.ദിലീപ് കുമാർ, ബിനു പുത്തേ ത്ത് മ്യാലിൽ, എം.എസ്സ്.ഹമീദ് കുട്ടി, മുൻ മെമ്പർ കെ.എസ്.രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നൽകിയത്.