കരിയർ ഗൈഡൻസ് ക്ലാസും വിദ്യാഭ്യാസ പുരസ്ക്കാര വിതരണവും സംഘടിപ്പിച്ചു.

കരിയർ ഗൈഡൻസ് ക്ലാസും വിദ്യാഭ്യാസ പുരസ്ക്കാര വിതരണവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അരയൻ കാവ് രാജീവ് ഭവനിൽ നടന്ന ഗൈഡൻസ് ക്ലാസ്സും, വിദ്യാഭ്യാസ പുരസ്കാര വിതരണവും വൈക്കം എം .എൽ .എ. ബിനി മോൻ ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് കെ.ബി. അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി, മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ, പഞ്ചായത്തംഗങ്ങളായ എം.എസ്.ഹമീദ് കുട്ടി, സൈബാ താജുദ്ദീൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ലിജോ ജോർജ്, സിജോ, അഭിജിത്ത് ,മെറിറ്റബിജു, നിയാസ് ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനുവർഗീസ്, എന്നിവർ സംബന്ധിച്ചു