കീച്ചേരി സഹകരണ ബാങ്ക് ഓണച്ചന്ത തുറന്നു.

ഓണം വിപണിയിലെ വിലനിലവാരം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി കീച്ചേരി സർവ്വീസ് സഹകരണ ബാങ്ക് കാലാകാലങ്ങളിൽ നടത്തിവരാറുള്ള ഓണം പച്ചക്കറി വിപണന മേള അരയൻകാവ് , ചാലക്കപ്പാറ , മാമ്പുഴ എന്നീ കേന്ദ്രങ്ങളിൽ ആരംഭിച്ചു.

അരയൻകാവിൽ ബാങ്ക് പ്രസിഡൻ്റ് ആർ. ഹരി ആദ്യവിൽപന ഉദ്ഘാടനം ചെയ്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടോമി പറമ്പടി, ബാങ്ക് ഭരണസമിതി അംഗങ്ങളായ സജി കരുണാകരൻ ,ബിനു ചാക്കോ ,എൻ സി വേണു, കെ.പി മുകുന്ദൻ, കെ.ജെ തങ്കച്ചൻ,സാജൻ എടമ്പാടം, കെ.എ നൗഷാദ് ,റംലത്ത് നിയാസ്, രാഖി വിനു, ബിനു പുത്തേത്തു മ്യാലിൽ , മിനി സാബു, കെ ബി ശ്രീജിത്ത് അഡ്വ. ടി.കെ അഭിറാം , ബാങ്ക് സെക്രട്ടറി സുമി സുകുമാരൻ എന്നിവർ പങ്കെടുത്തു.