ചാലക്കപ്പാറ കളിക്കളത്തിന് മുൻവശം കാറും ഓട്ടോയും കൂട്ടി ഇടിച്ചു അപകടം

വാഹനം തൽസ്ഥാനത്തുനിന്ന് മാറ്റാത്തത് വീണ്ടും അപകടം ഉണ്ടാകാൻ സാധ്യത

പഞ്ചായത്ത് ജനപ്രതിനിധി പോലീസിനെ വാഹനം കിടക്കുന്ന സാഹചര്യം വീണ്ടും അപകട സാധ്യതയുടെ ആശങ്ക അറിയിച്ചു വെങ്കിലും യാതൊരു വിത നടപടികൾ കൈ കൊണ്ടില്ല

 

ചാലക്കപ്പാറ : ഇന്ന് വൈകിട്ട് ഏഴരയ്ക്കു ശേഷം കോട്ടയം എറണാകുളം സംസ്ഥാന പാതയിൽ ചാലക്കപ്പാറ ആമ്പല്ലൂർ പഞ്ചായത്ത് കളിക്കളത്തിന് മുൻവശം ഓട്ടോയും കാറും കൂട്ടിയിടിച്ചു അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവക്കും യാത്രക്കാരനും കാറിൽ സഞ്ചരിച്ച ഒരാൾക്കും പരിക്ക്. അപകടത്തിനുശേഷം തൽസ്ഥാനത്തു വാഹനം മാറ്റാത്തത് വീണ്ടും അപകടം ഉണ്ടാകാൻ സാധ്യത. അപകടം നടന്ന സ്ഥലം ഇരു വശത്തു നിന്നും കാണാൻ കഴിയാത്ത വിധ മുള്ള വളവ് ആയതിനാൽ രാത്രിയിൽ ദൂരെ യാത്രക്കാർക്ക് പരിചയക്കുറവും വീണ്ടും അപകടം ഉണ്ടാകാൻ ആശങ്ക ഉണ്ടാക്കുന്നു. പഞ്ചായത്ത്‌ പ്രതിനിധി അപകട ശേഷം എത്തിയ പോലീസിനെ വീണ്ടും അപകടം ഉണ്ടാകാൻ സാധ്യത മുൻ നിർത്തി വാഹനം സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന് ആവശ്യപ്പെട്ടെങ്കിലും പോലീസ് കൂട്ടാക്കിയില്ല. Jcb അടക്കം കൊണ്ട് വന്നു സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ  സഹകരിക്കാമെന്ന് നാട്ടുകാരും പോലീസിനോട് പറഞ്ഞ് വെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.          പരിക്കേറ്റവർ മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റലിൽ ചികിത്സയിൽ.