തോട്ടറ പുഞ്ച വികസനവും ജലജീവൻ മിഷനും: മന്ത്രി മോൻസ് ജോസഫിന് ജനപ്രതിനിധികൾ നിവേദനം നൽകി
ജലജീവൻ മിഷൻ്റെ ഭാഗമായി അരയൻകാവിൽ നിർമ്മാണം ആരംഭിച്ച് പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട കുടിവെള്ള ടാങ്കിൻ്റെ പണി പുനരാരംഭിക്കുക, തോട്ടറ പുഞ്ചയിലെ കാർഷിക പുരോഗതിക്കായി മൈനർ ഇറിഗേഷൻ വകുപ്പിൻ്റെ കീഴിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജലവിഭവ വകുപ്പു മന്ത്രി അഡ്വ. മോൻസ് ജോസഫിന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നിവേദനം നൽകി.
തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക ഓഫീസിലെത്തിയാണ് ജനപ്രതിനിധി സംഘം നേരിട്ട് കണ്ട് നിവേദനം സമർപ്പിച്ചത്. പ്രദേശത്തെ ദീർഘകാലമായുള്ള കുടിവെള്ള ക്ഷാമത്തിനും കർഷകരുടെ പ്രതിസന്ധികൾക്കും അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച.
പ്രധാന ആവശ്യങ്ങൾ ചുരുക്കത്തിൽ:
ജലജീവൻ മിഷൻ ടാങ്ക് നിർമ്മാണം: അരയൻകാവിൽ മാസങ്ങൾക്ക് മുൻപ് നിർമ്മാണം ആരംഭിച്ച്, നിലവിൽ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന വാട്ടർ ടാങ്കിൻ്റെ പണികൾ അടിയന്തരമായി പുനരാരംഭിക്കുക. നിർമ്മാണം വൈകുന്നത് വഴി പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾക്കാണ് ജലജീവൻ മിഷൻ വഴിയുള്ള കുടിവെള്ള കണക്ഷൻ നിഷേധിക്കപ്പെട്ടിരിക്കുന്നത്.
തോട്ടറ പുഞ്ച മൈനർ ഇറിഗേഷൻ പദ്ധതികൾ: തോട്ടറ പുഞ്ചയിലെ കാർഷിക മേഖലയെ ഉണർത്തുന്നതിനായി മൈനർ ഇറിഗേഷൻ വകുപ്പിന് കീഴിൽ പുതിയ ജലസേചന പദ്ധതികൾ ആവിഷ്കരിക്കുക. തോടുകളുടെ ആഴം കൂട്ടൽ, പാർശ്വഭിത്തി സംരക്ഷണം, കൃത്യമായ ജലലഭ്യത ഉറപ്പാക്കൽ എന്നിവയാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ.
മന്ത്രിയുടെ ഉറപ്പ്:
ജനപ്രതിനിധികളായ സി.ആർ. ദിലീപ് കുമാർ, ബിനു പുത്തേത്ത് മ്യാലിൽ, എം.എസ്. ഹമീദ് കുട്ടി, മുൻ മെമ്പർ കെ.എസ്. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ കണ്ട് ചർച്ച നടത്തിയയത്.