വേറിട്ട പ്രതിഷേധവുമായി ബസുടമ…

സ്വകാര്യബസില്‍ പുരുഷന്മാര്‍ക്ക് സൗജന്യയാത്ര! 15ാം തിയ്യതി ബസില്‍ വരുന്ന സ്ത്രീ‍കളെ മധുരം നല്‍കി സ്വീകരിക്കുമെന്നും ബസുടമ പറഞ്ഞു.

ആലുവ : വേറിട്ട പ്രതിഷേധവുമായി ബസുടമ… സ്വകാര്യബസില്‍ പുരുഷന്മാര്‍ക്ക് സൗജന്യയാത്ര! 15ാം തിയ്യതി ബസില്‍ വരുന്ന സ്ത്രീ‍കളെ മധുരം നല്‍കി സ്വീകരിക്കുമെന്നും ബസുടമ പറഞ്ഞു.കെ എസ്‍‍ആർടിസി സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുന്നതില്‍ പ്രതിഷേധിച്ച്‌ സ്വകാര്യ ബസുടമ. എറണാകുളം ആലുവ – മാഞ്ഞാലി റൂട്ടില്‍‌ സർവീസ് നടത്തുന്ന ലിറ്റില്‍ ഫ്ലവർ ബസാണ് പുരുഷന്മാർക്ക് സൗജന്യയാത്ര നല്‍കുന്നത്.

 

പ്രതിഷേധ സൂചകമായാണ് പുരുഷന്മാർക്ക് സൗജന്യയാത്ര നല്‍കുന്നതെന്ന് ബസുടമ ഡേവിസ് വ്യക്തമാക്കി.സ്ത്രീകള്‍ക്ക് സൗജന്യയാത്ര ആരംഭിക്കുന്ന ജൂണ്‍ 15-ാം തീയതി മുതലാണ് പുരുഷന്മാർക്ക് സൗജന്യയാത്ര അനുവദിക്കുന്നത്. ഇത് സ്വകാര്യബസ് വ്യവസായത്തിന്റെ നിലനില്‍പ്പിനുള്ള പ്രതിഷേധമാണെന്ന് ബസുടമ പറഞ്ഞു.

സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുന്നത് നല്ല കാര്യമാണെന്നും എന്നാല്‍‌ സ്വകാര്യ ബസുകളെ സംബന്ധിച്ച്‌ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കാര്യമാണെന്നും ഡേവിസ് പറഞ്ഞു. സർക്കാരിന്റെ കണ്ണ് തുറപ്പിക്കാനുള്ള സമരമാർഗമാണിത്. തന്റെ റൂട്ടിന്റെ ഭൂരിഭാഗവും കെഎസ്‍ആർടിസിയാണ് സർവീസ് നടത്തുന്നത്. തിങ്കളാഴ്ച മുതല്‍ ഇന്ദിരഗ്യാരന്റി നടപ്പിലാക്കുമ്പോള്‍ എന്റെ ബസിന്റെ സ്ഥിതി പരിതാപകരമായിരിക്കും.

 

പദ്ധതി നടപ്പിലാക്കുന്നതോടൊപ്പം തങ്ങളെ കൂടി സംരക്ഷിക്കാൻ സർക്കാർ തയാറാകണം. ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങള്‍ പരിഹരിക്കണം.സ്ത്രീകളാണ് ഏറ്റവുമധികം എന്റെ ബസിലെ യാത്രക്കാർ. പദ്ധതി തുടങ്ങുന്നത് മുതല്‍ ഇവർ കെഎസ്‍ആർടിസിയിലേക്ക് മാറും. പക്ഷേ, തങ്ങള്‍ക്ക് നിലനില്‍പ്പ് വലിയ കാര്യമാണ്. കെഎസ്‌ആർടിസിയില്‍ കയറാതെ തന്റെ ബസില്‍ വരുന്ന സ്ത്രീ‍കളെ മധുരം നല്‍കി സ്വീകരിക്കുമെന്നും ബസുടമ പറഞ്ഞു.