ആംപ്യൂർ വിതരണ ഉദ്ഘാടനം നിർവഹിച്ചു

ആമ്പല്ലൂർ പഞ്ചായത്ത് ഹരിത കർമ്മ സേന സംരംഭമായി രൂപീകരിച്ച ഹരിതശ്രീ ജൈവക്കൂട്ട് നിർമ്മാണ യൂണിറ്റ് ഉത്പാദിപ്പിക്കുന്ന ബയോ ബിന്നുകളിൽ ഉപയോഗിക്കുന്ന കമ്പോസ്റ്റ് മീഡിയം ആയ ആംപ്യൂറിൻ്റെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി .രഞ്ജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ച് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ജി രാധാകൃഷ്ണൻ എഡ്രാക്ക് പ്രതിനിധികളായ ടി ആർ ഗോവിന്ദൻ, പി ജനാർദ്ദനൻ പിള്ള എന്നിവർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് കാർഡ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം ബിനി ഷാജി നിർവഹിച്ചു .ഈ തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ പ്രാഥമിക സാമ്പത്തിക സഹായം നൽകിയ സുസ്ഥിര ഫൗണ്ടേഷൻ പ്രോഗ്രാം മാനേജർ ആഗ്നസ് മരിയയും പരിശീലനം ഉൾപ്പെടെയുള്ള സാങ്കേതിക സഹായം നൽകിയ തുരുത്തിക്കര സയൻസ് സെൻററിനു വേണ്ടി ജലജ റെജിയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൽ നിന്നും പഞ്ചായത്തിൻ്റെ ഉപഹാരം ഏറ്റുവാങ്ങി. ബ്ലോക്ക് മെമ്പർമാരും ഗ്രാമപഞ്ചായത്ത് മെമ്പർമാരും മുൻ പഞ്ചായത്ത് മെമ്പർമാരും ചടങ്ങിൽ സംബന്ധിച്ചു. വൈസ് പ്രസിഡൻറ് ഷീല സത്യൻ സ്വാഗതം പറഞ്ഞു .സെക്രട്ടറി കെ മനോജ് നന്ദി പറഞ്ഞു. വി ഇ ഒ കെ. ആർ രാജി റിപ്പോർട്ട് അവതരിപ്പിച്ചു.ആശംസകൾ അർപ്പിച്ചുകൊണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ എം . കെ സുരേന്ദ്രൻ ,കർണ്ണകി രാഘവൻ,ലീല ഗോപാലൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ബിജു എം തോമസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ എ മുകുന്ദൻ എന്നിവർ സംസാരിച്ചു.ബ്ലോക്ക്‌ മെമ്പർമാരായ ദിലീപ്കുമാർ സി ആർ, ബിനു പുത്തേത്ത് മ്യാലിൽ, കുടുംബശ്രീ ഡി പി എം അജേഷ് എൻ, കുടുംബശ്രീ ചെയർപേഴ്സൺ സരിത മനോജ് , ഹെൽത്ത് ഇൻസ്പെക്ടർ ശ്യാമ രമേശ്, വി .ഇ. ഒ അഭിറാം കെ, ഹരിത കേരളം മിഷൻ ആർ പി മാരായ K. T രത്നാഭായി, സുരേഷ് A A , പഞ്ചായത്ത് ഉദ്യോഗസ്ഥർ , ഹരിത കർമ്മസേനാ , കുടുംബശ്രീ, റെസിഡൻസ് അസോസിയേഷൻ, വ്യാപാരി വ്യവസായി , തൊഴിലുറപ്പ്, ആശാവർക്കർ മാർ , അംഗനവാടി പ്രതിനിധികൾ, സഹകരണ ബാങ്ക് പ്രസിഡന്റ് ടി കെ മോഹനൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു