
ആമ്പല്ലൂർ ജനത സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 19 ന്റെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ജി രഞ്ജിത്ത് ഉൽഘടനം ചെയ്ത് സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് ടി.കെ മോഹനൻ അധ്യക്ഷൻ ആയി . ബാങ്ക് ഭരണസമിതി അംഗം സി കെ രാജേന്ദ്രൻ സ്വാഗതം അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല സത്യൻ, വാർഡ് മെമ്പേഴ്സായ അതുൽ പി ആ ർ, കെ ജി രാജീവ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി പി സീന നന്ദി അറിയിച്ചു. അംഗങ്ങൾക്ക് ഉള്ള ഡിവിഡന്റ് 15% നൽകാനും പൊതുയോഗം തീരുമാനിച്ചു