പൊതുവിദ്യാഭ്യാസ–സാമൂഹിക സാംസ്കാരിക രംഗത്തെ മികവിന് കെ. എ റഫീഖിന് കേരളീയ oപുരസ്കാരം

മുൻ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുൽ കലാമിന്റെ മഹത്തായ സ്മരണകൾക്ക് ആദരമർപ്പിച്ചുകൊണ്ട് കഴിഞ്ഞ ഒൻപത് വർഷമായി തിരുവനന്തപുരത്തെ പ്രധാന കേന്ദ്രമാക്കി രാജ്യവ്യാപകമായി കലാ, സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയാണ് ഡോ. എ. പി. ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ.

 

എഴുപതാം കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ കേരളീയ പുരസ്കാരം നൽകി ആദരിച്ചു. കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

 

പൊതുവിദ്യാഭ്യാസ രംഗത്ത് നൂതനമായ പ്രവർത്തനങ്ങളിലൂടെയും സാമൂഹിക, സാംസ്കാരിക മേഖലകളിലെ സജീവ ഇടപെടലുകളിലൂടെയും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കെ. എ റഫീഖിന് കേരളീയ o പുരസ്കാരം ശ്രീ സി.കെ ഹരിന്ദ്രൻ എം.എൽ.എ നൽകി നൽകി ആദരിച്ചു.

 

മുൻ എം.എൽ.എ ഐ. ബി. സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ സ്വാഗതം ആശംസിച്ചു. അഡ്വ. ജീദേഷ്. സുഹൈബ് മൗലവി ഡോ: റോബിൻസൺ ഡേവിഡ് ലൂഥർ, അഡ്വ. ജി.എൽ അരുൺ ഗോപി പ്രദീപ് നാരായണൻ, ഫ്രീഡ സൈമൺ, ഗോപു നെയ്യാർ, സുബൈർ മാഷ്. ജീഫ്രിതങ്ങൾ, എ. സക്കീർ ഹുസൈൻ, അപർണ മുരളീകൃഷ്ണൻ, ശ്രീ കൊടിക്കുന്നിൽ സുരേഷ് എം.പി ഒ.എസ്അംബികഎം എൽ .. അഡ്വ.ഫൈസൽ ബാബു എം.എൽ.എ., സ്വാമി ശുഭാ oഗാനന്ദ ജനറൽ സെക്രട്ടറി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് . അഡ്വ. മിനിമോൾ,വി.കെ കൊച്ചി കോർപ്പറേഷൻ മേയർ . എസ്.ബി രാജ്യ പ്രസിഡന്റ് പാലക്കാട് ജില്ലാ പഞ്ചായത്ത്എന്നിവരടക്കം സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരെ ചടങ്ങിൽ കേരളിയം പുരസ്ക്കാർ നൽകി ആദരിച്ചു .